കോട്ടയം: കുറിച്ചി ഗവണ്മെന്റ് ഹോമിയോ ആശുപത്രിയില്‍ ആശുപത്രിയിലെ ലാബ് എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നില്ലെന്ന് ആക്ഷേപം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പെന്ഷന് പറ്റിയ ജീവനക്കാരെ ദിവസവേതനത്തില്‍ ഇവിടെ നിയോഗിക്കുന്നതായും ആക്ഷേപം ഉണ്ട്. നിയമനങ്ങളില്‍ ക്രമക്കേടുകള്‍ ഉള്ളതായും ഇതിനെതിരെ നിരവധി പരാതി നല്‍കിയിട്ടും നടപടികള്‍ ഇല്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രി വിജിലന്‍സ് ആന്റ് ആന്റികറപ്ക്ഷന്‍ ഡയറക്ടര്‍, കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്. 71 വയസ്സായവര്പോലും ദിവസവേതന അടിസ്ഥാനത്തില്‍ ഇവിടെ ജോലിചെയ്യുന്നെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: