തിരുവനന്തപുരം: നാളെ മുതല്‍ കെഎസ്ആര്‍ടിസി ബസുകളിലെ ടിക്കറ്റ് നിരക്ക് കൂടും. 15 രൂപയ്ക്കു മേലുള്ള ടിക്കറ്റുകളിലാണ് ഒരു രൂപ മുതല്‍ വര്‍ധന വരുന്നത്. ടിക്കറ്റ് സെസിന്റെ പേരിലാകും ഈ തുക പിരിക്കുന്നത്.
വാഹന ഉടമ എന്ന പേരില്‍ കോര്പ്പറേഷന് ഏര്‍പ്പെടുത്തേണ്ട നിയമാനുസൃത ഇന്‍ഷുറന്‍സിന് പുറമെയാണ് പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ വിഹിതമാണ് യാത്രക്കാരില്‍നിന്ന് ഈടാക്കുന്നത്. 15 മുതല്‍ 24 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് ഒരു രൂപയാണു സെസ്. 25 – 49 രണ്ടു രൂപയും 50 – 74 മൂന്നു രൂപയും 75 – 99 നാലു രൂപയും 100 രൂപയ്ക്കു മേലുള്ള ടിക്കറ്റുകള്‍ക്ക് 10 രൂപയും അധികമായി നല്‍കണം.
ദീര്‍ഘദൂര യാത്രകള്‍ക്ക് പത്തു രൂപയോളം അധികം നല്കേണ്ടതു പതിവു യാത്രക്കാര്‍ക്കു തിരിച്ചടിയാകും. പെന്ഷന് ഫണ്ട് രൂപീകരിക്കുന്നതിനടക്കമുള്ള പണം കണ്ടെത്തുന്നതിനായാണ് ഇന്‍ഷ്വറന്‍സ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: