മാരാരിക്കുളം: ജൈവകര്ഷകന് ശുഭകേശന് സവാള കൃഷിയിലുംനൂറുമേനി. മധുരയില്‍ നിന്നും സുഹൃത്ത് നല്കിയ വിത്താണ് കൃഷി ചെയ്തത്. നൂറ് ചുവടു സവാളയാണ് നട്ടുപരിപാലിച്ചത്. പൂര്‍ണമായും വിളവെടുക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് ഈ യുവകര്ഷകന്. ജൈവവളങ്ങള്‍ മാത്രമാണ് ഉപയോഗിച്ചത്. മൂന്നരമാസംകൊണ്ടാണ് വിളവെടുക്കാന്‍ പാകമായത്. അടുത്ത സീസണില്‍ കൂടുതല്‍ ഉത്പാദനം നടത്താനാണ് ശുഭകേശന്റെ തീരുമാനം.
വിത്തുത്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശുഭകേശന്റെ തോട്ടത്തില്‍ പ്രഥമസ്ഥാനം കഞ്ഞിക്കുഴി പയറിനാണെങ്കിലും കനകമണി, ജ്യോതിക ഇനങ്ങളിലുള്ള പയര്‍ വിത്തുകള്‍, പ്രിയങ്ക പാവലുകള്‍, കണ്ണാറലോക്കല്‍ ചീര, ആനകൊമ്പന്‍ വേണ്ട, മാരാരിക്കുളം വഴുതന, മുള്ളന്‍വെള്ളരി, നിത്യവഴുതന എന്നിവയും കൃഷി ചെയ്യുന്നുണ്ട്, കഞ്ഞിക്കുഴി കുട്ടന്ചാലുവെളിയില് ശുഭകേശന് അമ്മ രത്നമ്മയും ഭാര്യ ലതികയുമാണ് കൃഷിയില്‍ താങ്ങും തണലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: