ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്തെ മെഗാ ഫുഡ് പാര്ക്കിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം നേടിയെടുക്കാനായത് ജില്ലയിലെ വ്യവസായരംഗത്തിന് പുത്തന്‍ ഉണര്‍വാകുമെന്ന് കെ.സി. വേണുഗോപാല്‍ എംപി. 125 കോടി ചെലവില്‍ 65 ഏക്കറോളം വരുന്ന കെഎസ്ഐഡിസി ഭൂമിയിലാണ് മെഗാ ഫുഡ് പാര്‍ക്ക്. 50 കോടിയുടെ കേന്ദ്രസഹായമാണ് ലഭിക്കുക. സംസ്ഥാന സര്‍ക്കാറിന്റെ വിഹിതവും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. ഇതിലൂടെ മൂവായിരത്തോളം പേര്‍ക്ക് പരോക്ഷമായി ജോലി നല്കാന് സാധിക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: