ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസി ബസിന്റെ മുകള്‍ ഭാഗം തട്ടി റോഡില്‍ പൊട്ടിവീണ കേബിള്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രികന് പരിക്കേറ്റു. കല്ലിശേരി കാഞ്ഞിരിക്കാട്ട് വീട്ടില്‍ ഡി.ഹരികുമാറി (43)നാണ് പരിക്കേറ്റത്. മാര്‍ച്ച് 25ന് രാവിലെ 9.30ന് എന്‍ജിനീയറിങ് കോളേജ് ജങ്ഷന് സമീപമായിരുന്നു അപകടം. കോര്‍ട്ട് റോഡില്‍ നിന്നും ജങ്ഷനിലേക്ക് ഇറങ്ങി വന്ന കെഎസ്ആര്‍ടിസി ബസിന് മുകള്‍ഭാഗത്ത് റോഡിലേക്ക് താഴ്ന്നുകിടന്നിരുന്ന കേബിള്‍ കുരുങ്ങുകയും പിന്നീട് പൊട്ടിവീഴുകയുമായിരുന്നു. പൊട്ടിവീണ കേബിള്‍ ബസിന് പിന്നാലെയത്തിയ ഹരികുമാര്‍ ഓടിച്ചിരുന്ന സ്കൂട്ടറില്‍ കുരുങ്ങുകയും, വാഹനം നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു. അപകടത്തില്‍ ഹരികുമാറിന്റെ നട്ടെല്ലിന് ക്ഷതം ഏറ്റിട്ടുണ്ട്. ഇയാളെ തിരുവല്ലയിലെ സ്വകാര്യമെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യ സുമിത പരിക്കല്ക്കാതെ രക്ഷപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: