പൂച്ചാക്കല്‍: തൃച്ചാറ്റുകുളം ചേലാട്ടുഭാഗം അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ, ധ്വജ പ്രതിഷ്ഠ, സഹസ്ര കലശാഭിഷേകം ചടങ്ങുകള്‍ തുടങ്ങി. തന്ത്രി വൈക്കം പുഷ്പദാസ്, മേല്‍ശാന്തി അനില്‍കുമാര്‍ എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. മാര്‍ച്ച് 25ന് രാവിലെ 11.25നും 12.20നും മദ്ധ്യേ പുനഃപ്രതിഷ്ഠയും 29ന് രാവിലെ 6.30നും 7.20നും മദ്ധ്യേ ധ്വജപ്രതിഷ്ഠയും നടക്കും. 29ന് ഉത്സവത്തിന് കൊടിയേറും. വൈകിട്ട് നാലിന് സാംസ്കാരിക സമ്മേളനം ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന് ഉദ്ഘാടനം ചെയ്യും. മന്ത്രി രമേശ് ചെന്നിത്തല ക്ഷേത്ര സമുച്ചയ സമര്‍പ്പണം നിര്‍വഹിക്കും. അഡ്വ. എ.എം. ആരിഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. സി.ബി. ഹരി ചായപ്പള്ളി ഭദ്രകാളി ക്ഷേത്ര സമര്‍പ്പണം നിര്‍വഹിക്കും. ക്ഷേത്രം പ്രസിഡന്റ് പി.ജി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. രാത്രി 8.30ന് ഓട്ടംതുള്ളല്‍. ഏപ്രില്‍ ഒന്നിന് പള്ളിവേട്ട മഹോത്സവം. രണ്ടിന് ആറാട്ടോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: