ആലപ്പുഴ: നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ നാലു വര്‍ഷത്തെ ധനവിനിയോഗത്തെ കുറിച്ച് പ്രത്യേകസംഘത്തെ നിയോഗിച്ച് ഓഡിറ്റ് നടത്തണമെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് എം. മുരളി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് യുഡിഎഫ്, സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കും. മൂന്ന് മാസത്തിനകം ഓഡിറ്റിങ് പൂര്‍ത്തിയാക്കി നടപടിയെടുക്കണം.പള്ളിപ്പുറത്ത് മലബാര്‍ സിമന്റ്സ് ഫാക്ടറിയില്‍ കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടനം പ്രഹസനമാണ്. മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് വീണ്ടും ഉദ്ഘാടനം നടത്തണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആര് ബ്ലോക്കിലെ ഭൂമി യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് തിരികെ നല്‍കണം. മുഖ്യമന്ത്രിയുടെ അടുത്ത ജനസമ്പര്‍ക്ക പരിപാടിക്ക് മുമ്പ് തന്നെ ഇക്കാര്യത്തില്‍ നടപടിയെടുക്കണം. കായംകുളം കായലിലെ മണല്‍ ഡ്രഡ്ജിങ് സംബന്ധിച്ച് ഉന്നത തല അന്വേഷണംവേണം. നിലം നികത്തലിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ചേര്‍ത്തല മുതല്‍ ഓച്ചിറ വരെ ദേശീയപാത നാലുവരി പാതയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ കണ്‍വീനര്‍ വി.ടി. ജോസഫും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: