കൊച്ചി: കര്‍ണ്ണാടക ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മലയാളി കെ.ജെ. ജോര്‍ജിനെതിരെ പ്രതിരോധ വകുപ്പ് നടപടി. പ്രതിരോധ വകുപ്പിന്റെ സ്ഥലം ജോര്‍ജിന്റെ പങ്കാളിത്തത്തിലുള്ള കമ്പനി കൈയേറിയെന്നും ഈ സ്ഥലം ഉടന്‍ ഒഴിയണമെന്നും പ്രതിരോധ വകുപ്പ് രേഖാമൂലം ആവശ്യപ്പെട്ടു.
കര്‍ണാടക-കേരള സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഡിഫന്‍സ് എസ്റ്റേറ്റ് ഓഫീസര്‍ ബ്രിഗേഡിയര്‍ എസ്.എസ്. ടിനയ്കാര്‍ ആണ് ജോര്‍ജിന് നോട്ടീസ് നല്‍കിയിട്ടുള്ളത്.
ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഗ്രൂപ്പിന് പങ്കാളിത്തമുള്ള എംബസി ഗോള്‍ഫ് ലിങ്ക്‌സ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി ബെംഗളൂരു നഗരത്തില്‍ പ്രതിരോധ വകുപ്പിന്റെ 26,336 ചതുരശ്ര അടി ഭൂമി കയ്യേറിയെന്ന് നോട്ടീസില്‍ പറയുന്നു. ഇതിന് 26.33 കോടി രൂപ വിലമതിക്കും.
കൈയേറിയ ഭൂമി ഉടന്‍ ഒഴിഞ്ഞില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പ്രതിരോധ വകുപ്പിന്റെ നോട്ടീസിലുണ്ട്.
അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡി.കെ. രവിയുടെ മരണത്തിനുപിന്നില്‍ ജോര്‍ജിന്റെ കരങ്ങളുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അതിനിടെയാണ് ഈ നോട്ടീസ്. 2002 മുതല്‍ ബെംഗളൂരുവില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് സജീവ സാന്നിദ്ധ്യമാണ് എംബസി ഗോള്‍ഫ് ലിങ്ക്‌സ് എന്ന ഇ ജി എല്‍. കേളചന്ദ്ര ഗ്രൂപ്പിന്റേയും ഇ ജി എല്‍ കമ്പനിയുടേയും ഭൂമിയിടപാടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തിവരവെയാണ് ഡി.കെ. രവി ദുരൂഹ സാഹചര്യത്തില്‍ മരണമടയുന്നത്.
2014 ഡിസംബര്‍ മുതല്‍ 2015 മാര്‍ച്ച് വരെയുള്ള കാലയളവില്‍ രവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഒട്ടേറെ റെയ്ഡുകള്‍ ഇവരുമായി ബന്ധപ്പെട്ട റയില്‍ എസ്റ്റേറ്റ് ഓഫീസുകളിലും സ്ഥാപനങ്ങളിലും നടത്തിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് 434 നികുതി വെട്ടിപ്പു കേസുകളാണ് വിവിധ റിയല്‍ എസ്റ്റേറ്റ് പദ്ധതികളിലായി ചാര്‍ജ് ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: