ഈരാറ്റുപേട്ട: മീനച്ചിലാറ്റില്‍ തോട്ട പൊട്ടിച്ചും വിഷം കലക്കിയും വൈദ്യുതു പ്രവഹിപ്പിച്ചുമുള്ള മീന്‍പിടുത്തക്കാര്‍ ഉപേക്ഷിച്ചുപോയ ചത്ത മീനുകള്‍ വെള്ളത്തില്‍ കിടന്ന് ചീഞ്ഞ് വെള്ളം മലിനമാകുന്നു. പാതാമ്പുഴയിലാണ് കഴിഞ്ഞ ദിവസം മീനുകള്‍ ചത്ത് കിടന്ന് വെള്ളം ഉപയോഗശൂന്യമായി. കുളിക്കാനും അലക്കാനും ആറ്റിലെ വെള്ളത്തെ ആശ്രയിക്കുന്നവര്‍ ഇതുമൂലം ദുരിതത്തിലായി. ചത്ത മീനുകളുടെ രൂക്ഷമായ ദുര്‍ഗന്ധം മൂലം ആറ്റില്‍ ഇറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. വിഷം കലക്കി പിടിക്കുന്ന മീനുകള്‍ വില്പനയ്ക്കായി ടൗണുകളില്‍ എത്തിക്കുന്നുമുണ്ട്. ഇത്തരത്തിലുള്ള മീന്‍ പിടുത്തക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: