മാരാരിക്കുളം: തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ പോകുന്നുവെന്ന വ്യാജ പ്രചരണം നടത്തി സിപിഎം അണികളെ കൂട്ടാന്‍ തന്ത്രങ്ങള്‍ മെനയുന്നു. സിപിഎം നിയന്ത്രണത്തിലുള്ള എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയനാണ് തൊഴിലുറപ്പ് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് മുതലെടുപ്പിന് ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി പരിമിതപ്പെടുത്തി ഇല്ലായ്മ ചെയ്യുമെന്നാണ് സമരക്കാരുടെ ആരോപണം. കഴിഞ്ഞദിവസം വിവിധ പഞ്ചായത്തുകള്‍ക്ക് മുന്നില്‍ ആരംഭിച്ച സമരം അഞ്ചാം ദിവസമായ മാര്‍ച്ച് 27ന് സമാപിക്കും.
തൊഴില്‍ ദിനങ്ങള്‍ 200 ആക്കണമെന്ന ആവശ്യവും ഇതോടൊപ്പം സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്. മറ്റു രാഷ്ട്രിയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്ന വീട്ടമ്മമാരെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ കൂട്ടത്തിലാക്കാനുള്ള തന്ത്രം തിരിച്ചറിഞ്ഞ് ഇവര്‍ പ്രതിഷേധവുമായി രംഗത്തു വന്നത് സിപിഎമ്മിനെ വെട്ടിലാക്കി. തൊഴിലാളികളില്‍ നിന്നും 50രൂപ വീതം മേറ്റുമാര്‍ വാങ്ങിയതായും ആക്ഷേപമുണ്ട്. ചില പഞ്ചായത്ത് വാര്‍ഡുകളില്‍ ഈ തുക 250 ആയും ഉയര്‍ന്നിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് സിപിഎമ്മിന്റെ ശക്തി തെളിയിക്കാനുള്ള നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: