കുട്ടനാട്: ഒന്നാങ്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മീനപ്പൂയ മഹോത്സവം തുടങ്ങി. വര്‍ക്കല ശിവഗിരിമഠം സുഗതന് തന്ത്രി കൊടിയേറ്റിന് കാര്‍മ്മികത്വം വഹിച്ചു. മാര്‍ച്ച് 25ന് ഉച്ചയ്ക്ക് ഒന്നിന് ഷഷ്ഠിപൂജ, വൈകിട്ട് 5.30ന് താലപ്പൊലിവരവ്. 26ന് വൈകിട്ട് 5.30ന് ഒന്നാങ്കര ആര്. ശങ്കര്‍ പ്രാര്‍ത്ഥനാ സംഘത്തിന്റെ നേതൃത്വത്തില്‍ താലപ്പൊലിവരവ്.
27ന് വൈകിട്ട് 5.30ന് പുന്നക്കുളം എസ്എന്‍ ഭക്തസംഘത്തിന്റെ നേതൃത്വത്തില്‍ താലപ്പൊലിവരവ്, രാത്രി ഏവിന് ചതുര്‍ത്ഥ്യാകരി ഹൈന്ദവ സേവാസമിതിയുടെ നേതൃത്വത്തില്‍ ഭജന. 28ന് വൈകിട്ട് 5.30ന് തെക്കേക്കര പടിഞ്ഞാറ് എസ്എന്‍ ഭക്തസംഘത്തിന്റെ നേതൃത്വത്തില്‍ താലപ്പൊലിവരവ്, രാത്രി 7.30ന് നാടന്‍പാട്ടുകള്‍, 10ന് പള്ളിവേട്ട പുറപ്പാട്.
29ന് വൈകിട്ട് 5.30ന് ശ്രീ സുബ്രഹ്മണ്യ ഭക്തസംഘത്തിന്റെ നേതൃത്വത്തില്‍ താലപ്പൊലി വരവ്, രാത്രി ഏഴിന് ഭാരതീയ വിചാരകേന്ദ്രം ജില്ലാ കോര്‍ഡിനേറ്റര്‍ ഓച്ചിറ ധനരാജന്റെ പ്രഭാഷണം, 7.30ന് രവിവാര പാഠശാല വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, ഒമ്പതിന് മനു മങ്കൊമ്പിന്റെ മാജിക് ഷോ, പുലര്‍ച്ചെ നാലിന് ആറാട്ടു പുറപ്പാട്, അഞ്ചിന് ആറാട്ടു വരവ് തുടങ്ങിയ ചടങ്ങുകളോടെ ഉത്സവം സമാപിക്കുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജി.എം. സാബു, പ്രസിഡന്റ് കെ.ആര്. മംഗളാനന്ദന്‍, സെക്രട്ടറി കെ.പി. മോഹനന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: