ആലപ്പുഴ: രോഗനിര്മ്മാര്ജ്ജനപ്രവര്ത്തനങ്ങള് വഴി പൂര്‍ണമായും ഇല്ലാതായെുന്ന വിശ്വസിച്ചിരുന്ന പല രോഗങ്ങളും തിരിച്ചുവരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും അവയെ പ്രതിരോധിക്കാന്‍ ആരോഗ്യരംഗത്തുള്ളവര്‍ സദാ ജാഗരൂകരായിരിക്കണമെും കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു.
ലോക ക്ഷയരോഗദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വണ്ടാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൃത്യസമയത്ത് രോഗനിര്‍ണയം നടത്തി ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാവു അസുഖമാണ് ക്ഷയരോഗം. സാധാരണക്കാരായ ജനങ്ങളുടെ ആശ്രയമാണ് സര്‍ക്കാര്‍ ആതുരാലയങ്ങള്‍. അവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്കാന് ഡോക്ടര്‍മാരുള്‍പ്പെടെ എല്ലാവരും ബാധ്യസ്ഥരാണ്.
എന്നാല്‍ കാരുണ്യ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി കുറഞ്ഞ ചെലവില്‍ മരുന്നു ലഭിക്കുമെന്നിരിക്കെ ചില ഡോക്ടര്‍മാര്‍ വ്യാപകമായി പുറത്തേക്ക് മരുന്നു കുറിച്ചു നല്‍കുന്നതായി പരാതിയുയരുന്നുണ്ട്. ഇത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി അദ്ധ്യക്ഷത വഹിച്ചു. ഡിഎംഒ ഡോക്ടര്‍ കെ.എ. സഫിയാ ബീവി മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: