തുറവൂര്‍: ആത്മീയ രംഗത്ത് ഇനിയും വിപ്ലവങ്ങള്‍ നടക്കേണ്ടതുെണ്ടന്ന് കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. പാറയില്‍ ചെമ്പകശേരി കാവിലെ പൊങ്കാലയുടെ ഭഭദ്രദീപ പ്രകാശനത്തോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് നടത്തിയ പ്രത്ഷടയായിരുന്നു ആത്മീയ രംഗത്തെ മുേന്നറ്റത്തിനു തുടക്കവും ഊര്‍ജവും പകര്‍ന്നത്. എന്നാല്‍ അതിനുശേഷം എടുത്തുപറയത്തക്ക വിപ്ലവം ഒന്നും തന്നെ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സുനി വി. വളപ്പനൊടിത്തറ അധ്യക്ഷനായിരുന്നു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി രമേഷ് മണി, തുറവൂര്‍ യൂണിയന് പ്രസിഡന്റ് സത്യന്, സെക്രട്ടറി വി.വി. നാരായണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: