അരൂര്‍: അരൂര്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ചന്തിരൂര്‍ സഹകരണബാങ്ക് കെട്ടിടത്തിലേക്കു മാറ്റിയ സാഹചര്യത്തില്‍ പഴയ പോലീസ് സ്റ്റേഷന് കെട്ടിടത്തില്‍ ഔട്ട് പോസ്റ്റ് പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. മൂന്നു സിവില്‍ പൊലീസ് ഓഫിസര്‍മാരും, ഒരു എഎസ്ഐയും ഇവിടെ ഡ്യൂട്ടിയിലുണ്ടാകും. പഴയ പോലീസ് സ്റ്റേഷന് കെട്ടിടത്തില്‍ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ പോലീസ് മേധാവിക്കു നിവേദനം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: