കുട്ടനാട്; സിപിഎം സംസ്ഥാന സമ്മേളന ദിവസം തൊഴിലുറപ്പു ചെയ്തവര്‍ക്കു വേതനം നിഷേധിക്കുന്നതായി ബിഎംഎസ് കാവാലം മേഖലാ സെക്രട്ടറി ജെ. മനോജ് കളക്ടര്‍ക്കു പരാതി നല്കി. 10-ാം വാര്‍ഡിലെ 24 സ്ത്രീകള്‍ക്കാണു വേതനം നിഷേധിക്കുന്നത്. വാര്‍ഡിലെ രണ്ടു പ്രവര്‍ത്തി സ്ഥലങ്ങളില്‍ മേറ്റുമാര്‍ സമ്മേളനത്തിനു പോയതിനാല്‍ എത്തിച്ചേര്‍ന്നില്ല. അവര്‍ ഹാജരല്ലാതിരുന്നതിനാല് മസ്റ്റര്‍റോളില്‍ പണി ചെയ്തവരുടെ ഹാജര്‍ രേഖപ്പെടുത്തിയില്ല. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചപ്പോള്‍ വെളിയനാട് ബ്ലോക്കിലെ തൊഴിലുറപ്പ് ജോയിന്റ് ബിഡിഒ സ്ഥലത്തെത്തി 24 പേരുടെയും ഹാജര്‍ രേഖപ്പെടുത്തിക്കൊണ്ടുപോയി. വേതനം നല്കാന് പഞ്ചായത്ത് സെക്രട്ടറിയോടു നിര്‍ദേശിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ മസ്റ്റര്‍റോളില്‍ ഹാജര്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ വേതനം നല്കാന് കഴിയില്ലെന്ന നിലപാടിലാണു സെക്രട്ടറിയെന്നും മനോജ് പരാതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: