ആലപ്പുഴ: ഓട്ടോ കാസ്റ്റില്‍ നിന്നുള്ള മലിനജലം എ-എസ് കനാലിലേക്ക് ഒഴുക്കുന്നതിനാല്‍ പരിസരവാസികളുടെ ജീവിതം ദുസഹമായതായി മാരാരിക്കുളം ഏഴാം വാര്‍ഡിലെ പൊതുജനങ്ങള്‍ ജില്ലാ കളക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയവര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
കുടിവെള്ളത്തിലും കുളങ്ങളിലെ വെള്ളത്തിലും ഇരുമ്പിന്റെ നിറമായിട്ട് വര്‍ഷങ്ങളേറെയായി. ഇതുകൂടാതെ ഇപ്പോള്‍ കമ്മീഷന് ചെയ്ത കയര്‍ ഫെഡിന്റെ സ്ഥാപനത്തിലെ കയറിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും മറ്റ് അസംസ്കൃത വസ്തുക്കളും എ-എസ് കനാലിലേക്കാണ് തള്ളുന്നത്. ഇതിനാല്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളും മറ്റു ത്വക് രോഗങ്ങളും പടര്‍ന്നു പിടിക്കുകയാണ്. ഇതിനെല്ലാം പുറമെ ഇപ്പോള്‍ പഞ്ചായത്ത് ഒരു പൊതുശ്മശാനം നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുവന്നിരിക്കുകയാണ്.
18 വാര്‍ഡുകളുള്ള ഈ പഞ്ചായത്തില്‍ ശ്മശാനം നിര്‍മ്മിക്കുവാന്‍ ഈ സ്ഥലം തന്നെ തീരുമാനിച്ചതില്‍ ദുരൂഹതയുണ്ട്. ദുരിതം അനുഭവിക്കുന്ന ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടാനുള്ള പഞ്ചായത്തിന്റെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ആള്‍ത്താമസമില്ലാത്ത തീരപ്രദേശങ്ങളോ ഇത് ആവശ്യമുള്ള മറ്റ് സ്ഥലങ്ങളോ ശ്മശാന നിര്‍മ്മാണത്തിന് ഉപയോഗിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: