തുറവൂര്‍: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2015-16 വാര്‍ഷിക ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ അഗസ്റ്റിന് അവതരിപ്പിച്ചു. 264839626 രൂപാ വരവും 189239574 രൂപാ ചെലവും 75600052 രൂപാ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
ആരോഗ്യസംരക്ഷണത്തിന് 1667780 രൂപയും ഭവന നിര്‍മ്മാണത്തിന് 62000000 രൂപയും ജലസംരക്ഷണം (തൊഴിലുറപ്പ് പദ്ധതി) 61238156 രൂപയും ക്ഷീരവികസനം 1680160 രൂപയും ഭൂവികസന പ്രവര്‍ത്തനങ്ങള്‍ക്ക് (തൊഴിലുറപ്പ് പദ്ധതി) 81459200 രൂപയും അഗ്രോഫെസ്റ്റിന് 1500000 രൂപയും കേരസംരക്ഷണത്തിന് 1050000 രൂപയും നെല്കൃഷിവികസനത്തിന് 1200000 രൂപയും പശ്ചാത്തല സൗകര്യവികസനം 2,08,98,000 രൂപയും സമ്പൂര്‍ണ ശുചിത്വത്തിന് 2232380 രൂപയും ഉല്പ്പെടുത്തിയുളള ബഡ്ജറ്റാണ് 2015-16 വാര്‍ഷിക പദ്ധതിയിലുളളത്.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കണ്ണാടന്‍ അദ്ധ്യക്ഷത വഹിച്ചു. പട്ടണക്കാട് വിഡിഒ: വിജയകുമാര്‍ അഡ്വ. റ്റി.എച്ച്. സലാം, മേരി ദാസ്, കെ.ജി. ഷാജി, മേരിക്കുട്ടി ബനഡിക്ട്, ആര് ശിവദാസന്‍, ഗീതാരംഗനാഥ്, മണി പ്രഭാകരന്, സജിമോള്‍ ഫ്രാന്‍സിസ്, ആര് രാജേശ്വരി, മോളിസുഗുണാനന്ദന്, കെ. എക്സ്. തങ്കച്ചന്, സതി രാജന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: