പാലാ: ആര്‍എസ്എഎസ് പ്രവര്‍ത്തകനും പത്ര ഏജന്റുമായ ധനേഷിനെ (28) വധിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ അറസ്റ്റു വൈകുന്നതില്‍ പ്രതിഷേധം വ്യാപകമായി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് സംഘ വിവിധ ക്ഷേത്ര സംഘടനകള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറേകാലോടെയാണ് ധനേഷ് ആക്രമിക്ക്പെട്ടത്. വീടിനടുത്തുള്ള പേണ്ടാനംവയല്‍ കവലയിലെത്തി വിതരണത്തിനുള്ള പത്രക്കെട്ടുകല് തരംതിരിക്കുന്നതിനിടയിലാണ് മാരുതിവാനില്‍ പിന്നില്‍നിന്നെത്തിയ അക്രമിസംഘം ധനേഷിനെ വെട്ടിവീഴ്ത്തിയത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തെന്ന് പോലീസ് പറയുന്നു. പാലാ സിഐ കെ.പി. ജോസിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം. ധനേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന അഞ്ചുപേരടക്കം ഡിവൈഎഫ്ഐ പ്രവര്ത്തകര്ത്തകരായ പതിമൂന്നു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സിഐ പറഞ്ഞു.
രാഷ്ട്രീയ വിരോധമാണ് അക്രമത്തിന് പിന്നില്‍. ലേബര്‍ ഇന്ത്യയിലെ തൊഴിലാളിയായ ധനേഷ് അവിടത്തെ ബിഎംഎസ് യൂണിറ്റ് സെക്രട്ടറിയാണ്. സിപിഎം അനുഭാവിയായിരുന്നു ധനേഷിന്റെ കുടുംബം. ഇടനാട് ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷകുമാണിപ്പോള് ധനേഷ്. പാര്‍ട്ടി വിട്ട് സംഘ വിവിധ ക്ഷേത്ര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ സിപിഎം പ്രവര്‍ത്തകര്‍ ധനേഷനെതിരെ നേരത്തെ വധഭീഷണി മുഴക്കിയിരുന്നു. കുടുംബത്തിനെതിരെ ഭീഷണിയുണ്ടായിരുന്നു.
എല്ലാവരോടും സ്നേഹത്തോടെയും സൗമ്യമായും മാത്രം ഇടപെടുന്ന ധനേഷിനെതിരെ ഉണ്ടായ വധശ്രമത്തില്‍ നാട്ടുകാര്‍ക്കും വന്‍ പ്രതിഷേധമുണ്ട്. രോഗിയായ അച്ഛനും അമ്മയും മാത്രമുള്ള കുടുംബത്തിലെ ഏക ആശ്രയമായ ധനേഷിനെ വധിക്കാനുള്ള ഡിവൈഎഫ്ഐ ശ്രമം ഏറെ പ്രതിഷേധത്തിനിടയാക്കി. പ്രതികളെ ഉടന്‍ പിടികൂടണമെന്നും ബിജെപി, ബിഎംഎസ്, ആര്‍എസ്എസ് സംഘടനകളും നാട്ടുകാരും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: