ന്യൂദല്‍ഹി: ഫാല്‍ക്കെ അവാര്‍ഡ് നേടിയ ശശി കപൂര്‍ ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ഇതിഹാസമാണ്. നടന്, നിര്‍മ്മാതാവ് എന്നീ വേഷങ്ങളില്‍ തിളങ്ങിയ താരത്തെ അനുകരിച്ചാണ് അമിതാഭ് ബച്ചനും ധര്‍മ്മേന്ദ്രയും ചലച്ചിത്ര രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ ദീവാര്‍, സത്യം ശിവം സുന്ദരം, ത്രിശൂല്‍, കഭി കഭി, എന്നീ ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റുകളായിരുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് അദ്ദേഹം നല്കിയ സംഭാവനകള്‍ അതുല്യമാണ്.
1938ല്‍ ജനിച്ച അദ്ദേഹം ബോളിവുഡിലെ കിരീടം വയ്ക്കാത്ത ചക്രവര്‍ത്തി കുടുംബമായ കപൂര്‍ കുടുംബത്തിലെ ഒരംഗമാണ്. രാജ് കപൂര്‍, ഷമ്മി കപൂര്‍ തുടങ്ങിയവരുടെ സഹോദരന്, പ്രിഥ്വിരാജ് കപൂറിന്റെ മകന്,,, പ്രിഥ്വിരാജും രാജും നേരത്തെ പദ്മഭൂഷണും ഫാല്‍ക്കെ അവാര്‍ഡും നേടിയിട്ടുണ്ട്. ശശിക്കും പദ്മ ഭൂഷണ് ലഭിച്ചിട്ടുണ്ട്.
40കളില്‍ കുട്ടിയായിരിക്കെ ചലച്ചിത്രരംഗത്ത് എത്തി. ആഗ്( 1948), ആവാര( 1951) എന്നിവയില്‍ തിളങ്ങി. 61ല്‍ ധര്മ്മപുത്രയില് നായകനായി. നൂറിലേറെ ഹിന്ദി ചലച്ചിത്രങ്ങളില്‍ വേഷമിട്ടു. 80 കളില്‍ വരെ ചലച്ചിത്രരംഗത്ത് സജീവമായിരുന്നു. ബ്രിട്ടീഷ്, അമേരിക്കന്‍ ചിത്രങ്ങളിലും അഭിനയിച്ചു. 78ല്‍ സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങി. ജൂനൂന്‍, കലിയുഗ്, 36 ചൗരംഗീ ലെയ്ന്‍, വിജേത, ഉല്‍സവ് തുടങ്ങിയവ ശശി കപൂര്‍ നിര്‍മ്മിച്ച ചിത്രങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: