അമ്പലപ്പുഴ: പുരാണ പാരായണം ചെയ്യുന്നവര്‍ പ്രകൃതി സംരക്ഷകരാകണമെന്നു ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. കൃഷ്ണദ്വൈപായന കേരള പുരാണപാരായണ കലാസംഘടനയുടെ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങളുടെ പേരില്‍ ഒരുകാലത്ത് കാവുകളും കുളങ്ങളും വെട്ടി നശിപ്പിച്ചവര്‍ ഇന്ന് ഇവ സംരക്ഷിക്കാന്‍ കോടികള്‍ ചിലവഴിക്കുന്ന കാഴ്ച നാം കാണുന്നു. മനുഷ്യന് നന്നാവണമെങ്കില്‍ ജീവിതത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ മുറുകെ പിടിക്കണം.
ഭാരതീയ സംസ്ക്കാരം കാത്തു സൂക്ഷിക്കേണ്ട പുരാണ പാരായണക്കാര്‍ ഉപാസകര്‍ കൂടിയാണ്. ഇവിടെ മുല്ലയ്ക്കും മുക്രിക്കും വരെ ചോദിക്കാതെ പോലും വാരിക്കോരി പെന്ഷന് നല്കുമ്പോള്, ഇവിടെ യാചിച്ച് തുച്ഛമായ തുക മാത്രം കൈപ്പറ്റുവാന്‍ ഹിന്ദു വിധിക്കപെട്ടിരിക്കുന്നു.ഇക്കാരണത്താല്‍ പെന്‍ഷന്‍തുക വര്‍ദ്ധിപ്പിച്ചു നല്കുവാന് സര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെ.ജി. വിജയകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാല്‍ എംപി, ബിജെപി ജില്ലാ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷണന്, ജി. രാധമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: