ആലപ്പുഴ: പുന്നപ്ര അറവുകാടു ദേവീ ക്ഷേത്രത്തില്‍ പൂരമഹോത്സവത്തിന് മാര്‍ച്ച് 23ന് കൊടിയേറി. രാവിലെ പകല്‍ 10.15നും 10.30നും മധ്യേ തന്ത്രി വടക്കന്‍ പറവൂര്‍ രാകേഷ് തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറിയത്. ഉത്സത്തിന് മുന്നോടിയായുള്ള കണ്ണാടിബിംബം എഴുന്നള്ളിപ്പ് മൂലക്ഷേത്രമായ കൊട്ടാരത്തില്‍ നിന്നും നടന്നു.
മാര്‍ച്ച് 23ന് വൈകിട്ട് ഏഴിന് സാംസ്കാരിക സമ്മേളനം ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ ഉദ്ഘാടനം ചെയ്യും. രാത്രി 8.30ന് നാടകം. 24ന് രാത്രി 8.30ന് നാടകം. 25ന് വൈകിട്ട് ഏഴിന് കഥാപ്രസംഗം, 9.30ന് ഇന്‍ കോമഡി പരിപാടി. 26ന് വൈകിട്ട് ഏഴിന് ചെട്ടികുളങ്ങര ശ്രീ ശിവശക്തി കുത്തിയോട്ടസമിതിയുടെ കുത്തിയോട്ടച്ചുവടും പാട്ടും. 27ന് രാത്രി 8.30ന് നാടകം, 28ന് വൈകിട്ട് ഏഴിന് അദ്ധ്യാപക കലാവേദിയുടെ കവിസംഗമം ഡോ.അമ്പലപ്പുഴ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. രാത്രി പത്തിന് കഥകളി കാളിയമര്‍ദ്ദനം. 29ന് വൈകിട്ട് മൂന്നിന് പുന്നപ്ര കളിത്തട്ട് ജങ്ഷനില്‍ നിന്ന് പുലികളി, രാത്രി 8.30ന് നാടകം. 30ന് ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലിദര്‍ശനം, വൈകിട്ട് നാലിന് കുറത്തിയാട്ടം, ഏഴിന് തിരുവാതിര, രാത്രി 8.30ന് വിളക്കെഴുന്നള്ളിപ്പ്, ഒമ്പതിന് കോമഡി മെഗാഷോ.
31ന് വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി എട്ടിന് നടി സരയൂവിന്റെ നൃത്തം, 9.30ന് പള്ളിവേട്ട, പള്ളിനിദ്ര. പത്താം ഉത്സവദിനമായ ഏപ്രില്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് അരിക്കൂത്ത്, വൈകിട്ട് 6.45ന് തിരിപിടിത്തം, രാത്രി 10ന് നീരാട്ടു പുറപ്പാട്, 11ന്സംഗീതസദസ്, 12.30ന് ബാലെ, ഒന്നിന് വണ്ടാനം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍നിന്ന് ആറാട്ടുവരവ്, പുലര്‍ച്ചെ അഞ്ചിന് വലിയകാണിക്ക, വെടിക്കെട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: