കൂട്ടക്കൊലകള്‍,
തടങ്കല്‍ പാളയങ്ങള്‍,
യുദ്ധക്കെടുതികള്‍,
ശവനിലങ്ങള്
എന്നിവയെക്കുറിച്ചൊന്നും
എനിക്കിനി കേള്‍ക്കേണ്ട.
എന്നെ ഒരു
പൂമ്പാറ്റയാക്കുക.
ആകാശത്തില്‍
പൂക്കളില്‍
മരങ്ങളില്‍ ഒരു
ദിവസമെങ്കില്‍
അത്ര മതി.
പരസ്യത്തിന്റെ
അധിനിവേശം
പ്ലീസ് എനിക്ക് മടുത്തു.
സമാധാനത്തിന്റെ
വ്യാജഭൂപടത്തില്
എനിക്ക് വിശ്വാസമില്ല.
ശവം തീനികളുടെ
നാട് തുലയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: