മുഹമ്മ: കഞ്ഞിക്കുഴിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അക്രമിക്കുകയും ചെയ്ത സിപിഎമ്മുകാരെ കോടതിയില്‍ ഹാജരാക്കി. കഞ്ഞിക്കുഴി അഞ്ചാം വാര്‍ഡ് ചെറുവാരണം ബ്ലാത്തുചിറ മുരളീധരന്, ജിത്ത് നിവാസില്‍ രവീന്ദ്രന്, ശ്രീജിത് (23), പ്രേംജിത് (27), പുതുപ്പറമ്പില്‍ വിഷ്ണുകുമാര്‍, അഭയാലയത്തില് മണിയപ്പന്, അഭയദേവ് എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്. മറ്റൊരു പ്രതി ബിപിന്‍ ബോസിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. നാല്പതോളം പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
കഞ്ഞിക്കുഴി തുരുത്തിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം ഞായറാഴ്ച രാത്രി പന്ത്രണ്ടോടെയാണ് വീടാക്രമണം നടന്നത്. ബിജെപി പ്രവര്‍ത്തകരുടെ മൂന്ന് വീടുകളാണ് അടിച്ചു തകര്‍ത്തത്. കോലോത്തുവെളി അംബികന്‍, ഭാര്യ കോമളം, മോഹനാലയം ശ്രീജിത്തിന്റെ ഭാര്യ അരുണിമ, അത്തം വീട്ടില്‍ രവീന്ദ്രന്‍നായര്‍, ഭാര്യ ഗീതാകുമാരി എന്നിവരെയാണ് സിപിഎം ഗുണ്ടാസംഘം ആക്രമിച്ചത്. ഇതില്‍ രവീന്ദ്രന് നായരുടെ ഇരുകാലുകളും ഗുണ്ടാസംഘം വെട്ടി പരിക്കേല്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: