കോട്ടയം: കോട്ടയം നഗരം ഉത്സവാഘോഷത്തില്‍ അലിഞ്ഞുചേര്‍ന്നു. നാളെയാണ് തിരുനക്കര പകല്‍പ്പൂരം. മഹാദേവക്ഷേത്രത്തിലെ മീനമാസ ഉത്സവത്തിന്റെ ഏഴാം ദിവസമാണ് പൂരം.
അഞ്ചാം ഉത്സവദിവസമായ ഇന്നലെ ക്ഷേത്രത്തിലും നഗരത്തിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഉത്സവബലി ദര്‍ശനവും വൈകിട്ട് നടന്ന കാഴ്ചശ്രീബലിയും ഭക്തിസാന്ദ്രമായി. കാട്ടാമ്പാക്ക് വേലകളി സംഘം അവതരിപ്പിച്ച വേലകളി, സതീഷ് ചന്ദ്രന് ആര്‍പ്പൂക്കരയും ശ്രീജിത്തും ചേര്‍ന്ന് അവതരിപ്പിച്ച മയൂരനൃത്തവും ആകര്‍ഷണീയമായി. ഭവാനി ചെല്ലപ്പന്റെ നൃത്തപരിപാടിയും ബിജു നാരായണന് അവതരിപ്പിച്ച ഗാനമേളയും ഉത്സവത്തിന് കൊഴുപ്പേകി.
ഉത്സവത്തോടനുബന്ധിച്ച് തിരുനക്കര മൈതാനത്തും പഴയ പോലീസ് സ്റ്റേഷന് മൈതാനത്തുമായി നടക്കുന്ന വിനോദ വ്യാപാര മേളയിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. നാളെ പൂരത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്കായി വന്‍ സംവിധാനങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ഷേത്രോപദേശക സമിതിയും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. നാളെ ക്ഷേത്രത്തിലെത്തിച്ചേരുന്ന 11 ചെറുപൂരങ്ങളും ഉച്ചയ്ക്ക് ഒന്നിനു മുമ്പായി തെക്കേ ഗോപുരത്തില്‍ക്കൂടി വടക്കുംനാഥന്റെ നടയിലെത്തിച്ചേരണമെന്ന് ദേവസ്വം അധികൃതരും ഉപദേശക സമിതി ഭാരവാഹികളും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: