കോട്ടയം: മാതൃമല രാജരാജേശ്വരി ക്ഷേത്രത്തിലെ അഷ്ടബന്ധ കലശവും ഉത്സവവും 23 മുതല്‍ 26 വരെ നടക്കും. ഇതോടൊപ്പം 24,25,26 തീയതികളില്‍ മകയിരം തിരുനാള്‍ മഹോത്സവവും വിഗ്രഹ ദര്‍ശനവും നടക്കും. തന്ത്രിമുഖ്യന്‍ കടിയക്കോല്‍ കൃഷ്ണന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലും ക്ഷേത്രം മേല്‍ശാന്തി ഗോവിന്ദന് നമ്പൂതിരി പുല്ലാശ്ശേരില്‍ പെരിയമന വാഴപ്പള്ളിയുടെ സഹകാര്‍മ്മികത്വത്തിലുമാണ് ചടങ്ങുകള്‍ നടക്കുന്നത്. 24ന് രാവിലെ 8.30ന് കാര്‍ത്തിക പൊങ്കാല, ഉച്ചയ്ക്ക് 12ന് പ്രസാദമൂട്ട്, വൈകിട്ട് 6ന് സാമൂഹ്യാരാധന, 6.45ന് തിരുവാതിര, 7.30ന് സംഗീതസദസ്സ്. 25ന് വൈകിട്ട് 7ന് എസ്എന്‍ഡിപി യോഗം വനിതാ സംഘം കേന്ദ്രസമിതിയംഗം ശൈലജാ രവീന്ദ്രന്റെ ദൈവദശക രചനാ ശതാബ്ദി സന്ദേശവും സമൂഹ ദൈവദശക ആലാപനവും, 8ന് തിരുവാതിര, 26ന് രാവിലെ 10.30ന് മാതൃമലകയറ്റവും തീര്‍ത്ഥാടനവും കുംഭകുട ഘോഷയാത്രയും നടക്കും. തിരുവരങ്ങില്‍ രാവിലെ 8.30ന് നാരായണീയ പാരായണം, 12.30ന് നാളികേര സമര്‍പ്പണം, ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 7ന് തിരുമുന്പിക്കല് പറ, താലപ്പൊലി, എഴുന്നള്ളിപ്പ്, ദീപാരാധന, ദീപക്കാഴ്ച, 9ന് കരിമരുന്ന് കലാ പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: