ചേര്‍ത്തല: 48,32,87186 രൂപ വരവും, 46,76,33500 രൂപ ചെലവും, ചെലവും 1,56,53,686 രൂപ മിച്ചവും ഉള്ള ചേര്‍ത്തല നഗരസഭയുടെ ബജറ്റ് മുനിസിപ്പല്‍ കൗണ്‍സില്‍ പാസാക്കി. ഭവന നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനും, വഴിവിളക്കുകള്‍ എല്‍ഇഡിയായി നവീകരിക്കുന്ന പദ്ധതികള്‍ക്കും മുന്‍തൂക്കം നല്കുന്ന ബജറ്റ് വൈസ് ചെയര്മാന് അഡ്വ. കെ.ജെ. സണ്ണിയാണ് അവതരിപ്പിച്ചത്. ഭവന നിര്‍മ്മാണ പദ്ധതികളും, പുനരുദ്ധാരണ പദ്ധതികളും കൂടുതല്‍ വിപൂലീകരിച്ചു നടപ്പാക്കുന്നതിന് ഒരുകോടി 40 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
തെരുവു വിളക്കുകള്‍ എല്‍ഇഡി ബള്‍ബുകളാക്കി മാറ്റി നവീകരിക്കുന്നതിന് ഒരുകോടിയും വകകൊള്ളിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിന് ഒരുകോടി, നഗരത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിന് 20 ലക്ഷം, മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ വ്യാപാരസമുച്ചയ നിര്‍മ്മാണത്തിന് ഒരുകോടിയും ബജറ്റില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. ഇതിനു പുറമെ കേന്ദ്ര സര്‍ക്കാരിന്റെ അര്‍ബന്‍-2020 പദ്ധതി പ്രകാരം നാലു പദ്ധതികള്‍ക്കായി 52 കോടിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. മുന്‍ ബജറ്റുകളില്‍ അവതരിപ്പിച്ച പദ്ധതികളില്‍ 90 ശതമാനവും നടപ്പാക്കാന്‍ കഴിഞ്ഞതായും നഗരസഭയില്‍ പൂര്‍ണമായി സോളാര്‍ സംവിധാനം നടപ്പാക്കിയതിലൂടെ പ്രതിവര്‍ഷം രണ്ടു ലക്ഷത്തിന്റെ ലാഭമാണ് ഉണ്ടാക്കാന്‍ കഴിയുന്നതെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: