തുറവൂര്‍: ക്ഷേത്രങ്ങളില്‍ നിന്ന് കിട്ടുന്ന വരുമാനം ക്ഷേത്രവികസനങ്ങള്ക്ക് മാത്രം വിനിയോഗിക്കാതെ ഹിന്ദുക്കളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു കൂടി വിനിയോഗിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. വളമംഗലം കാടാതുരുത്ത് ക്ഷേത്രത്തില്‍ നടന്ന ചുറ്റമ്പല സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ ജനപ്രതിനിധികളേക്കാള്‍ ഭേദമാണെന്നാണ് ബജറ്റവതരണവേളയില്‍ നിയമസഭയില്‍ നടന്ന രംഗങ്ങള്‍ തെളിയിക്കുന്നത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ നടന്ന കയ്യാങ്കളി മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയത് ഇന്റലിജന്റ്സിന്റെ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. പി.വി. വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന് കണ്‍വീനര്‍ കെ.കെ. മഹേശന്, പി. സനകന്‍, ടി.ജി. പദ്മനാഭന് നായര്‍, മുരളീകൃഷ്ണന്, ആര്. ശിവദാസന്‍, രവീന്ദ്രന്, സി.ആര്. നടേശന്, അനീഷ്, കെ.പി. അനിക്കുട്ടന്, ഷീലാമ്മ അനിരുദ്ധന്, സരസമ്മ വിജയന്, ടി. രാജേന്ദ്രന്, എം. വിശ്വംഭരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: