കോട്ടയം: മെഡിക്കല്‍ കോളജില്‍ പരിചയം നടിച്ചെത്തിയയാള് വൃദ്ധയുടെ രണ്ട് പവന്റെ സ്വര്‍ണ്ണമാലയുമായി മുങ്ങി. ഇന്നലെ രാവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എക്കോ എടുക്കുന്ന മുറിക്ക് മുമ്പിലാണ് സംഭവം. വാഗമണ്‍ മനുഭവനില്‍ ദേവയാനിയില്നിന്നാണ് (75) നിന്നാണ് അഞ്ജാതനായ മധ്യവയസ്കന് മാല ഊരിവാങ്ങി കടന്നത്.
മകള്‍ക്ക് ചികിത്സയുടെ ഭാഗമായി ഏക്കോ എടുക്കുന്നതിന് വേണ്ടിയാണ് വൃദ്ധ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. മകള്‍ക്കൊപ്പം കൊച്ചുമകനും കൂടെയുണ്ടായിരുന്നു. മകളെ എക്കോ മുറിയിലേക്ക് കയറ്റിയപ്പോള്‍ ദേവയാനി പുറത്ത് കസേരയില്‍ ഇരിക്കുകയായിരുന്നു. ഈ സമയം കൊച്ചുമകന് പുറത്തേക്ക് പോയി. വൃദ്ധ തനിച്ചിരിക്കുന്നത് കണ്ട് അടുത്തുവന്നിരുന്ന മധ്യവയസ്കന് ഇവരെ പരിചയപ്പെടുകയും പിന്നീട് കൊച്ചുമകനായ മനുവിനെ പരിചയമുണ്ടെന്നും മനുവിനെ ഫോണില്‍ വിളിക്കുന്നതായും അഭിനയിച്ചു. തുടര്‍ന്ന് മധ്യവയസ്കന് തന്റെ കഴുത്തില്‍ കിടന്ന മാല ഊരി വൃദ്ധയെ കാണിക്കുകയും ഇതിന്റെ കൊളുത്ത് ഒടിഞ്ഞുപോയെന്നും ഇതു നന്നാക്കാനായി ഇട്ടോണ്ട് പോകുന്നതിനായി വൃദ്ധയുടെ മാല ആവശ്യപ്പെടുകയും ചെയ്തു. ദേവയാനി സ്വന്തം കഴുത്തില്‍ നിന്നും മാല ഊരി ഇയാള്‍ക്ക് നല്കി. മാല കൈയില്‍ കിട്ടയതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. മകള്‍ എക്കോ എടുത്തതിനുശേഷം ഇറങ്ങി വരികയും മാലയുമായി പോയ ആളെ കാണാതായതോടെയാണ്് സംഭവ തട്ടിപ്പിയായിരുനെന്ന് ബോധ്യമായത്. തുടര്‍ന്ന് വൃദ്ധയും മകളും ബഹളം വച്ചു കരഞ്ഞപ്പോള്‍ ആളുകള്‍ കൂടിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. ആസ്പത്രിയിലെ സെക്യൂരിറ്റിമാരും പൊലിസുകാരും തെരച്ചല്‍ നടത്തിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലിസിലെത്തി പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: