കൊച്ചി: വെടിയേറ്റു കൊല്ലപ്പെട്ട അബ്കാരി മിഥില മോഹന്റെ മരുമകള്‍ക്കു നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തെക്കുറ്ച്ച് പോലീസിന് തെളിവുകളൊന്നും കിട്ടിയില്ല. ചൊവ്വാഴ്ച രാവിലെ നടക്കാനിറങ്ങിയപ്പോള്‍ വെണ്ണല തൈക്കാട്ട് ക്ഷേത്രത്തിനു സമീപത്ത് വെച്ച് തനിക്കു നേരെ ആക്രമണമുണ്ടായെന്ന് കാട്ടിയാണ് മിഥില മോഹന്റെ മരുമകള്‍ ഡാലിയ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയത്.
ബൈക്കിലെത്തിയ ഒരാള്‍ റോഡരികില്‍ നിന്നിരുന്നെന്നും താന്‍ അടുത്തെത്തിയപ്പോള്‍ ബൈക്കില്‍ നിന്നും ഇറങ്ങി തന്റെ അടുത്തേക്ക് ഓടിവന്നെന്നുമാണ് യുവതിയുടെ പരാതി. അതേ സമയം അപരിചിതരായ ആരെങ്കിലും ഈ ഭാഗത്ത് എത്തിയിരുന്നതായി പോലീസിന് അന്വേഷണത്തില്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. യുവതി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പാലാരിവട്ടം പോലീസ് അറിയിച്ചു.
മിഥില മോഹന്‍ കൊലപാതകക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും ഇതേപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മിഥില മോഹന്‍ കൊലപാതകക്കേസില്‍ മിഥില മോഹന്റെ മൂത്തമകന്റെ ഭാര്യയെ നുണ പരിശോധനയ്ക്കു വിധേയയാക്കാന്‍ ്രൈകംബ്രാഞ്ച് അന്വേഷണസംഘം നേരത്തെ കോടതിയില്‍ നിന്നും അനുമതി തേടിയിരുന്നു. കൊലയാളിയെ നേരില്‍ കണ്ടത് ഇവരാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. നുണപരിശോധനയ്ക്കുള്ള നടപടികള്‍ മുന്നോട്ടുനീങ്ങവേയാണ് കഴിഞ്ഞ ദിവസം മറ്റൊരു മരുമകള്‍ക്കു നേരെ ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: