കൊച്ചി: കൊച്ചിയില്‍ ആരംഭിക്കുമെന്ന് പറയുന്ന കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കുറ്റകരമായ അലംഭാവവുമാണ് കാട്ടുന്നതെന്ന് കാന്‍സര്‍ റിലീഫ് സൊസൈറ്റി പ്രസിഡന്റ് പ്രൊഫ എം. കെ. സാനു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് തറക്കല്ലിട്ടെങ്കിലും പിന്നീട് സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. അതിനുളള ശ്രമങ്ങളാണ് അന്തരിച്ച ജസ്റ്റിസ് വി. ആര്. കൃഷ്ണയ്യരുടെ നേതൃത്തില്‍ നടത്തിയിരുന്നത്. ഇപ്പോള്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്വകാര്യ മേഖലയക്ക് കൈമാറാനുളള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രൊഫ എം.കെ. സാനു ആരോപിച്ചു.
450 കോടി രൂപ ചിലവില്‍ എറണാകുളത്ത് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് റിസര്‍ച്ച് സെന്റര്‍ നിര്‍മിക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്്. എന്നാല്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നു മാത്രമല്ല ആനുവിറ്റി അടിസ്ഥാനത്തില്‍ നിര്‍മാണം നടത്തുമെന്നാണ് പ്രഖ്യാപനം. ഇത് സ്വകാര്യമേഖലയെ സഹായിക്കുകയെന്ന ലക്ഷ്യം വെച്ചാണെന്നും പ്രൊഫ. എം.കെ. സാനു പറഞ്ഞു. സര്‍ക്കാര്‍ വാഗ്ദാന ലംഘനമാണ് നടത്തുന്നത്.ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
കാന്‍സറിന്റെ ചികില്‍സാ ചിലവുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയില്ല.നിര്‍ധനരായ കാന്‍സര്‍ രോഗികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1989 ല്‍ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ കാന്‍സര്‍ റിലീഫ് സൊസൈറ്റി സ്ഥാപിച്ചത്. 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊബര്‍ട്ട് തെറാപ്പി യൂണിറ്റ്, മാമ്മോഗ്രഫി യൂണിറ്റ്, എക്സ് റേ യൂണിറ്റ്, സെന്റല്‍ ചെയര്‍, എക്സ് റേ ഫിലിം പ്രോസസര്‍, പാലിയേറ്റീവ് സെന്റര്‍ എന്നിവ നല്‍കുകയും മെഡിക്കല്‍ സെമിനാറുകള്‍ നടത്തുകയും ചെയ്യ്തത്.
സൊസൈറ്റിയുടെ നട്ടെല്ലായിരുന്ന ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ അടുത്തിടെ അന്തരിച്ചെങ്കിലും ആദ്ദേഹം ആരംഭിച്ച സൊസൈറ്റിയുടെ പ്രവര്‍ത്തനം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും പ്രൊഫ. എം.കെ. സാനു പറഞ്ഞു. ഇതിന്റെ ഭാഗമായി പുതിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഡോ. സി.കെ. രാമചന്ദ്രന്, ജസ്റ്റിസ് ടി.വി. രാമകൃഷ്ണന്(വൈസ് പ്രസിഡന്റ്മാര്‍), ഡോ. എന്‍.കെ. ഗോപിനാഥ് (സെക്രട്ടറി), ഡോ. ഈപ്പന് ജോസഫ്(ജോയിന്റ് സെക്രട്ടറി), ആര്. സുരേഷ് (ഖജാന്‍ജി), എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട്, ജനറല്‍ ആശുപത്രി ഓങ്കോളജിസ്റ്റ് (കമ്മിറ്റിയംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. സൊസൈറ്റി വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ഡോ. സി.കെ. രാമചന്ദ്രന്, സെക്രട്ടറി ഡോ. എന്‍.കെ. ഗോപിനാഥ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: