കരുനാഗപ്പള്ളി: നിര്‍ധനയുവതിയുടെ മംഗല്യം നടത്തി ആര്‍എസ്എസ് തഴവ മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ ഗ്രാമത്തിന് മാതൃകയായി. തഴവ വിജി ഭവനത്തില്‍ വിക്രമന് – ലക്ഷ്മിക്കുട്ടി ദമ്പതികള്‍ക്ക് ഇളയമകള്‍ വിജിയുടെ വിവാഹമാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സഹായത്തോടെ നടന്നത്.
കൂലിപ്പണിക്കാരനായ വിക്രമന്റെ മരണശേഷം ലക്ഷിക്കുട്ടിയുടെ ചുമതലയിലാണ് രണ്ടുപെണ്‍മക്കളും. മൂത്തമകളുടെ വിവാഹത്തിനുശേഷം സാമ്പത്തികമായി കഷ്ടതയിലായ ലക്ഷ്മിക്കുട്ടി വിജിയുടെ വിവാഹത്തിന് മാര്‍ഗം കാണാതെ വിഷമത്തിലായിരുന്നു. കഷ്ടത മനസിലാക്കിയ ചിലര്‍ സഹായ വാഗ്ദാനം നല്കി മുതലെടുപ്പിന് ശ്രമിക്കുകയുണ്ടായി. അതില്‍ വശംവദരാകാതെ ഇരുന്ന അവര്‍ക്ക് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തുണയ്ക്കെത്തുകയായിരുന്നു.
തഴവയിലെ സ്വയംസേവകരുടെ ചിട്ടയായി പ്രവര്‍ത്തനത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഗ്രാമം ഒന്നായി. വധുവിന്റെ വസ്ത്രവും ഭക്ഷണവും പത്ത് പവന് സ്വര്‍ണാഭരണം ഉള്‍പ്പെടെ വിവാഹആവശ്യത്തിനുള്ള മുഴുവന്‍ ചെലവുകളും വഹിക്കുവാന്‍ അവര്‍ക്ക് സാധിച്ചു.
ചങ്ങനാശ്ശേരി കറ്റംവെട്ടി വീട്ടില്‍ കുഞ്ഞുമോന് രമണി ദമ്പതികളുടെ മകന് പ്രദീപ് കുമാറാണ് വിജിയുടെ കഴുത്തില്‍ താലികെട്ടിയത്. തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വധൂവരന്മാരെ അനുഗ്രഹിക്കുവാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും ധാരാളം ആള്ക്കാര് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാസെക്രട്ടറി സി.ബാബുക്കുട്ടന് മംഗല്യനിധി കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: