ചേര്‍ത്തല: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ ഫോണില്‍ ഉദ്യോഗസ്ഥരെ വിളിച്ചു തട്ടിപ്പുനടത്തിയെന്ന കേസില്‍ ഉള്‍പെട്ട കോണ്‍ഗ്രസ് പ്രാദേശികനേതാവിന് ഉപാധികളോടെ ജാമ്യം. ചേര്‍ത്തല സ്വദേശി സജികുര്യാക്കോസി (48)നാണ് ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രറ്റ് കോടതി ഒന്ന് ജഡ്ജ് പി. ഉണ്ണികൃഷ്ണന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകള്‍ പ്രകാരം പാസ്പോര്‍ട്ട് കണ്ടുകെട്ടുകയും, ചൊവ്വ, ശനി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ചേര്‍ത്തല സിഐ മുമ്പാകെ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ചേര്‍ത്തല സിഐ: വി.എസ്. നവാസിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: