ചേര്‍ത്തല: തിരുവിഴ മഹാദേവക്ഷേത്രത്തിലെ ഉത്സവം മാര്‍ച്ച് 18 മുതല്‍ 27വരെ നടക്കും. വൈകിട്ട് 7.15ന് കൊടിക്കയര്‍വരവ്, 8.30ന് ക്ഷേത്രം തന്ത്രി തരണല്ലൂര്‍ സതീശന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്, 9.15ന് മേജര്‍സെറ്റ് കഥകളി. 19ന് രാവിലെ 10ന് ശീതങ്കന്‍തുള്ളല്‍, രാത്രി 8.30ന് സംഗീതസദസ്, 11ന് കഥകളി. 20ന് വൈകിട്ട് 5.30ന് ഓട്ടന്തുള്ളല്. 21ന് രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ സംഗീതാരാധന, തിരുവിഴ ജയശങ്കര്‍, തിരുവിഴ ശിവാനന്ദന് എന്നിവര്‍ നേതൃത്വം നല്‍കും. 22ന് വൈകിട്ട് 5.30ന് ഓട്ടന്തുള്ളല്, രാത്രി 8.30ന് നൃത്തനൃത്ത്യങ്ങള്‍, 10ന് ഓടക്കുഴല്‍ കച്ചേരി. 23ന് വൈകിട്ട് നാലിന് ഓട്ടന്തുള്ളല്, രാത്രി എട്ടിന് ഭക്തിഗാനസന്ധ്യ, 10.30ന് ഭരണിവിളക്ക്. 24ന് വൈകിട്ട് നാലിന് ഓട്ടന്തുള്ളല്, രാത്രി ഒമ്പതിന് നൃത്തനൃത്ത്യങ്ങള്‍, 11.30ന് കാര്‍ത്തികവിളക്ക്. 25ന് രാത്രി ഒമ്പതിന് ചലച്ചിത്രതാരം അമ്പിളീദേവിയുടെ ഡാന്‍സ്. 26ന് ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലിദര്‍ശനം, രാത്രി എട്ടിന് നാമസങ്കീര്‍ത്തന ലഹരി, 10.30ന് പള്ളിവേട്ട. 27ന് രാത്രി എട്ടിന് സംഗീതസദസ്, 10.30ന് ആറാട്ട് വരവ്, 12ന് കൊടിയിറക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: