പാലാ: സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ മനസിലാക്കി ദീനദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മ മാനവ ദര്‍ശനം മുന്‍നിര്‍ത്തി ഭരണം നടത്തുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ബിജുകുമാര്‍. മൂന്നിലവില്‍ രാഷ്ട്രീയ നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയമാറ്റത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ബൂത്ത് പ്രസിഡന്റ് ടി.എന്‍. തങ്കപ്പന് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് മോഹനന് പനയ്ക്കല്‍, സെക്രട്ടറി ബാലകൃഷ്ണന് പരിയാത്ത്, പട്ടികജാതി മോര്‍ച്ച ജില്ലാ ട്രഷറര്‍ സെബിന്ദാസ്, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സജീവ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: