മാവേലിക്കര: അച്ഛന്റെ മരണത്തില്‍ വിങ്ങുന്ന മനസുമായി എസ്എസ്എല്‍സി പരീക്ഷയെഴുതിയ ശേഷം മകള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. മറ്റം തെക്കേപടനിലത്ത് ശരത് നിവാസില്‍ സോമന് (47) കഴിഞ്ഞ ദിവസം രാത്രി പള്ളിപ്പാട്ട് സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെ കുഴഞ്ഞുവീണു മരിച്ചു. സോമന്റെ മകള്‍ ശാലു മറ്റം സെന്റ് ജോണ്‍സ് എച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്.
മാര്‍ച്ച് 16ന് നടന്ന സാമൂഹ്യശാസ്ത്രം പരീക്ഷക്കായി തയാറെടുക്കവെയാണ് മരണവിവരം വീട്ടില്‍ അറിഞ്ഞത്. ഉച്ചയ്ക്ക് സ്കൂളിലെ അദ്ധ്യാപകര്‍ വീട്ടിലെത്തി ശാലുവിനെ പരീക്ഷയ്ക്കായി കൂട്ടികൊണ്ടു പോവുകയും പരീക്ഷക്കു ശേഷം അദ്ധ്യാപകര്‍ തന്നെ വീട്ടില്‍ തിരിച്ചെത്തിക്കുകയും ചെയ്തു. തുടര്‍ന്നാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: