പുതുക്കാട്: സംസ്ഥാനസര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് അധികഫണ്ട് അനുവദിക്കാത്തത് വാഗ്ദാനലംഘനമായിമാറുന്നു. വര്‍ഷാവര്‍ഷം ത്രിതല പഞ്ചായത്തുകള്‍ക്ക് ബജറ്റില്‍ പത്തുശതമാനം വര്‍ദ്ധനവ് നല്കിവരാറുണ്ട്. എന്നാല്‍ 2015-16 വര്‍ഷത്തെ വിവാദ ബജറ്റിലും കഴിഞ്ഞ വര്‍ഷത്തെ ഫണ്ട് അതേപടി മാറ്റിവെയ്ക്കുകയായിരുന്നു.
കഴിഞ്ഞമാസം പാലക്കാട് നടന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തില്‍ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും അടുത്ത ബജറ്റില്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് 15 ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് പഞ്ചായത്തുകള്‍ വികസന സെമിനാറുകള്‍ സംഘടിപ്പിക്കുകയും കരട് പദ്ധതിരേഖ തയ്യാറാക്കി ഡിപിസി അംഗീകാരത്തിന് കൊടുക്കുകയും ചെയ്തിരുന്നു.
പുതിയ ബജറ്റില്‍ അധികഫണ്ട് വകയിരുത്താത്തതുമൂലം പദ്ധതിരേഖകള്‍ അംഗീകരിക്കപ്പെടാത്ത അവസ്ഥയാണ് ഇപ്പോഴുളളത്. ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും 2014 വര്‍ഷത്തിലെ അതേതുക തന്നെയാണ് ഈ ബജറ്റിലും വകയിരുത്തിയിട്ടുള്ളത്. കൊടകര ബ്ലോക്ക് പഞ്ചായത്തിന് 4,62,51000രൂപയും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് 2,23,94000 രൂപയും മാള ബ്ലോക്ക് പഞ്ചായത്തിന് 2,95,78000 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
ഇതേപോലെതന്നെ മറ്റ് ബ്ലോക്ക് പഞ്ചായത്തുകളായ മതിലകം, ചാലക്കുടി, വെള്ളാംങ്ങല്ലൂര്‍ എന്നിവയ്ക്കും കഴിഞ്ഞ വര്‍ഷത്തെ വിഹിതം തന്നെയാണ് ഈ വര്‍ഷവും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതുമൂലം ത്രിതല പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള വികസനപദ്ധതികള്‍ക്ക് വേണ്ടി തയ്യാറാക്കിയ എസ്റ്റിമേറ്റുകള്‍ അംഗീകരിക്കപ്പെടാനുള്ള ഫണ്ടില്ലാത്ത സ്ഥിതിവരും.
ഈ വേനല്‍ക്കാലത്ത് പൂര്‍ത്തീകരിക്കേണ്ട പല പദ്ധതികളും നീണ്ടുപോകുന്ന അവസ്ഥയാണുള്ളത്. ബജറ്റിന്മേലുള്ള ചര്‍ച്ച നടക്കുന്ന ഈ കാലയളവില്‍ മുഖ്യമന്ത്രിയും വാഗ്ദാനം നല്കിയ ത്രിതല പഞ്ചായത്തുകളുടെ അധികഫണ്ട് വിഹിതം നല്‍കുന്നതിന് ബന്ധപ്പെട്ടവര്‍ മുന്‍കയ്യെടുക്കണമെന്ന് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്.ജോഷി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: