കൊടുങ്ങല്ലൂര്‍: തീകൊളുത്തി മരിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പുല്ലൂറ്റ് നാരായണമംഗലം കോഴിക്കുളങ്ങര തെക്കെപറമ്പില്‍ ഗോപിയുടെ മകള്‍ അശ്വതി(16)യുടെ മൃതദേഹം സംസ്‌കരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കൊണ്ടുവന്ന മൃതദേഹം ഉച്ചയോടെയാണ് സംസ്‌കരിച്ചത്. ‘
സഹപാഠികള്‍ ഉള്‍പ്പടെ വന്‍ജനാവലി അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പരിചയമുള്ള യുവാവുമൊത്ത് വീടിനകത്ത് അശ്വതിയെ അയല്‍വാസികള്‍ കഴിഞ്ഞ ദിവസം ഉച്ചക്ക് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും മറ്റും ഉണ്ടായതിനെത്തുടര്‍ന്നാണ് അശ്വതി വീടിനകത്തുകയറി തീകൊളുത്തി മരിച്ചത്.
പുല്ലൂറ്റ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന അശ്വതിയുടെ അമ്മ ശ്രീദേവി, സഹോദരി അശ്വിനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: