കൊല്ലങ്കോട്: എസ്.എന്‍.ഡി.പി. യോഗം എലവഞ്ചേരിശാഖയുടെ നേതൃത്വത്തില്‍ ശാഖയിലെ കുടുംബാംഗങ്ങള്‍ക്ക് 100 ഇരുചക്രവാഹനങ്ങള്‍ വിതരണംചെയ്യാന്‍ ശാഖാ കണ്വെന്ഷന് തീരുമാനിച്ചു. യൂണിയന് വൈസ് പ്രസിഡന്റ് കെ.സി. മുരളീധരന്റെ അധ്യക്ഷതയില്‍ സെക്രട്ടറി എ.എന്‍. അനുരാഗ് ഉദ്ഘാടനംചെയ്തു.
എം. ബാലകൃഷ്ണന്, എസ്. ദിവാകരന്, മായാ ഗിരിധരന്, ജനുഷ, എന്‍.സി. രാജന്, അനന്തകൃഷ്ണന്, സ്വാമിനാഥന്, ചെന്താമരാക്ഷന്, പുരുഷോത്തമന് പ്രസംഗിച്ചു.
വടക്കഞ്ചേരി: എസ്.എന്‍.ഡി.പി. വടക്കഞ്ചേരി യൂണിയന് ജനറല്‍ബോഡി യോഗം സെക്രട്ടറി കെ.എസ്. ശ്രീജേഷ് ഉദ്ഘാടനംചെയ്തു. നാലുകോടി രൂപയുടെ വായ്പ, 100 ഓട്ടോറിക്ഷകള്‍, 200 ഇരുചക്രവാഹനങ്ങള്‍, 5000 മുട്ടക്കോഴി എന്നിവ വിതരണംചെയ്യാന്‍ യൂണിയന് തീരുമാനിച്ചു. പി. ഉണ്ണിക്കൃഷ്ണന് അധ്യക്ഷനായി. കെ.എസ്. ബാബുരാജ്, സി. ചന്ദ്രന്, പി.കെ. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: