ആലപ്പുഴ: ജനതാദള്‍ നേതാവ് ജമീല പ്രകാശവും കെ.കെ. ലതികയും ഉള്‍പ്പെട്ട പ്രതിപക്ഷ വനിതാ എംഎല്‍എമാരെ നിയമസഭയ്ക്കുള്ളില്‍ കൈയേറ്റം ചെയ്യുകയും സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറുകയും ചെയ്ത കെ. ശിവദാസന്‍നായര്‍, എം.എ. വാഹിദ് എന്നീ എംഎല്‍എമാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 354-ാം വകുപ്പ് പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്ന് ജനതാദള്‍-എസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം അഡ്വ. ബിജിലി ജോസഫ്, കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജെ. കുര്യന് എന്നിവര്‍ ആവശ്യപ്പെട്ടു. ഇവര്‍ ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണ് ചെയ്തിട്ടുള്ളത്. നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പ് തയാറാകണം. ഇല്ലെങ്കില്‍ സ്വകാര്യ അന്യായവുമായി കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: