മുഹമ്മ: കൊതിയൂറും നാട്ടു രുചിക്കൂട്ടുകള്‍ ഒരുക്കി കുരുന്നുകള്‍ താരങ്ങളായി. മണ്ണഞ്ചരി തമ്പകച്ചുവട് ഗവ. യുപി സ്കൂളിലെ കുരുന്നുകളും രക്ഷാകര്‍ത്താക്കളും ചേര്‍ന്നാണ് വൈവിദ്ധ്യമാര്‍ന്ന ഒട്ടേറെ നാടന്‍ വിഭവങ്ങളുമായി ഭക്ഷ്യമേളയില്‍ പങ്കാളികളായത്. മണിപ്പുട്ട്, കപ്പ പുഴിങ്ങിയത്, കാച്ചില്, ചപ്പാത്തി, അരിപ്പത്തിരി, ഇഡലി, ദോശ, കക്കായിറച്ചി, വട, ബിരിയാണി, സുഖിയന്‍, അട, ബീഫ്, ചിക്കന്‍, മുളയരിപ്പായസം തുടങ്ങിയ വ്യത്യസ്ത നാടന്‍ വിഭവങ്ങളുടെ വില്‍പ്പനയും പ്രദര്‍ശനവുമാണ് നടന്നത്. ഭക്ഷ്യമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യു. പ്രതിഭാ ഹരി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യമേളയില്‍ നിന്നും ലഭിക്കുന്ന തുക സ്കൂളിലെ സാന്ത്വന പരിചരണത്തിനും സ്കൂള്‍ വികസനത്തിനും ഉപയോഗിക്കും.
പ്രീ-പ്രൈമറി വാര്‍ഷിക ഉദ്ഘാടനം പി.രഘുനാഥ് നിര്‍വഹിച്ചു. ഡി. ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഷീല ചന്ദ്രബോസ്, സി. വിജയന്, ജോസ്, സി.സി. നിസാര്‍, എ.എം. നസീര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര് പി.ജി. വേണു സ്വാഗതവും യു. ലൈലാബീവി നന്ദിയും പറഞ്ഞു. അദ്ധ്യാപക രക്ഷകര്‍തൃ സംഗമവും സ്കൂള്‍ വാര്‍ഷികവും മാര്‍ച്ച് 15ന് നടക്കും. ഉച്ചയ്ക്ക് 2.30ന് കെ.സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: