ചെങ്ങന്നൂര്‍: വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ചമച്ച വനിതാ ഡോക്ടര്‍, മെയില്‍ നഴ്സ് എന്നിവര്‍ക്കെതിരെ വെണ്മണി പോലീസ് കേസെടുത്തു. ആലാ സ്വദേശിയും, കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായ അഞ്ജന മാത്യു (24), ഇതേ ആശുപത്രിയിലെ മെയില്‍ നഴ്സും, ഐഎന്‍ടിയുസി യൂണിറ്റ് സെക്രട്ടറിയുമായിരുന്ന മാവേലിക്കര വലിയകുളങ്ങര, കാടുപുളിമൂട്ടില് ഉമ്മന്‍ മത്തായി (30) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആശുപത്രി അധികൃതര്‍ ചെങ്ങന്നൂര്‍ എഎസ്പി: ഡോ. അരുള്‍ ആര്.ബി.കൃഷ്ണയ്ക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഉമ്മന്‍ മത്തായിയുടെ കുവൈറ്റില്‍ ജോലിയുള്ള ബന്ധുവായ റോണി പെരുമാളിന് അവധി നീട്ടിക്കിട്ടുന്നതിന് വേണ്ടി ഇയാളുടെ അച്ഛന് ജോസ് പെരുമാള്‍ മരിച്ചു എന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഡോക്ടറുടെ സഹായത്തോടെ നിര്‍മ്മിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: