ആലപ്പുഴ: പുന്നപ്രയില്‍ ശുദ്ധജലക്ഷാമം രൂക്ഷം, ദാഹജലത്തിനായി ജനങ്ങള്‍ നെട്ടോട്ടത്തില്‍. വിവിധ വാര്‍ഡുകളില്‍ ശുദ്ധജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ദാഹജലത്തിനായി ജനങ്ങള്‍ നെട്ടോട്ടം ഓടുമ്പോഴും അധികാരികള്‍ ഉറക്കം നടിക്കുകയാണ്. രണ്ടാഴ്ചക്കാലമായി ശുദ്ധജലം ലഭിക്കാതെ വൃദ്ധ ജനങ്ങളായ രോഗികള്‍ക്ക് ഗുളിക കഴിക്കുന്നതിന് പോലും കുപ്പിവെള്ളം പുറത്തു നിന്നും വാങ്ങേണ്ട ഗതികേടിലാണ്.
വീട്ടമ്മമാര്‍ കിലോമീറ്ററോളം അകലെ കിണറുകളില്‍ നിന്നാണ് ഭക്ഷണം പാചകം ചെയ്യുന്നതിനും മറ്റും ശുദ്ധജലം ശേഖരിക്കുന്നത്. രണ്ടാഴ്ചക്കാലമായി ശുദ്ധജലം ലഭിക്കുന്നില്ല എന്ന വിവരം പ്രദേശവാസികള്‍ പുന്നപ്ര തെക്കു പഞ്ചായത്ത് അധികാരികളെ ഫോണിലൂടെയും നേരിലും അറിയിച്ചിട്ടും മനുഷ്യത്വ രഹിതമായ നടപടിയാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ശുദ്ധജലമെത്തിക്കാന്‍ ജില്ലാ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: