ആലപ്പുഴ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിബോര്‍ഡിലെ എല്ലാ രജിസ്റ്റേര്‍ഡ് തൊഴിലാളികളും അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം വഴി ബന്ധപ്പെട്ട വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. ഇതിനായി തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ക്ഷേമനിധി രജിസ്ട്രേഷന് കാര്‍ഡ് (ക്ഷേമനിധി നമ്പര്‍), ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ഒരു ഫോട്ടോ എന്നിവയും രജിസ്ട്രേഷന് ഫീസായ ഇരുപത്തിയഞ്ച് രൂപയും സഹിതം ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. മുമ്പ് അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിലെ അക്കൗണ്ടുകള്‍ സ്വീകരിക്കുന്നതല്ല. എല്ലാ ബുധനാഴ്ചയും രജിസ്ട്രേഷന് സൗകര്യം ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: