ആലപ്പുഴ: നഗരത്തില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പരമാവധി പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നു ജില്ലാ പോലീസ് മേധാവി കെ.കെ. ബാലചന്ദ്രന്. തത്തംപള്ളി റസിഡന്റസ് അസോസിയേഷനു നല്കിയ മറുപടിയിലാണ് പോലീസ് മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. വഴിവാണിഭക്കാരെയും റോഡ് കൈയേറ്റക്കാരെയും നഗരസഭയുമായി ചേര്‍ന്ന് ഒഴിപ്പിച്ചിട്ടുണ്ട്. കാഴ്ച മറയ്ക്കും വിധമുള്ള ബോര്‍ഡുകളും ബാനറുകളും നശിപ്പിക്കുയും ചെയ്തു. കൂടാതെ വഴിയോരങ്ങളില്‍ അനധികൃതമായി കച്ചടവടങ്ങള് നടത്തി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനായും പ്രധാനപ്പെട്ട ജങ്ഷനുകള്‍ തിരിച്ചറിയുന്നതിനുമായും സിഗ്നല്‍ ലൈറ്റുകളും മുന്നറിയിപ്പു ലൈറ്റുകളും സ്ഥാപിക്കുന്നതിനു കെല്‍ട്രോണുമായി ചേര്‍ന്നു നടപടികള്‍ സ്വീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: