ബാലസാഹിത്യരംഗത്ത് ഉറച്ച കാല്‍വെയ്പ്പുമായി എത്തിയ ബാലന് രചിച്ച കുട്ടിതേവാങ്ക്നല്ല കൃതിയായിട്ടുണ്ട്. വായനാ രംഗത്തേക്ക് കുട്ടികളെ ആകര്‍ഷിക്കുവാന്‍ തക്കവണ്ണമുള്ള ചേരുവകള്‍ കുട്ടിത്തേവാങ്കില് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തികച്ചും സാധാരണക്കാരനായ, ഗ്രാമത്തില്‍ വളര്‍ന്ന ഒരു കുട്ടിയെ മികച്ച സാഹിത്യകാരനാക്കാന് വേണ്ട പ്രോത്സാഹനം നല്കി
വളര്ത്തിയെടുക്കുന്നതാണിതിലെ കഥാതന്തു. കുട്ടിത്തേവാങ്ക് എന്ന് വിളിപ്പേരുള്ള കുഞ്ചു മിടുക്കനായതിനുപിന്നില് ശില്‍പ്പിയായ ഒരുനാടോടിയുടെ സഹായഹസ്തമാണെന്നത് രസാവഹമാണ്. എല്ലാവരും കളിയാക്കി, അവജ്ഞയാല്‍ തകര്‍ന്ന ഈകുട്ടിയെ വായനാശീലം നല്കി വളര്‍ത്തിയെടുക്കുകയും സ്കൂളിലെ രചനാമത്സരത്തില്‍ പങ്കെടുപ്പിക്കുകയും ഒന്നാമനായിത്തീരുകയുമാണ.
പിന്നീട് കുഞ്ചു വലിയ സാഹിത്യ സമ്മാനം നേടുന്നതുമാണ് കഥയിലെ പ്രമേയം. ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കുവാന്‍ പറ്റുന്ന നാല്‍പ്പത്തിയെട്ടു പേജുള്ള ചെറിയ പുസ്തകമാണിത്. ആപ്പിള്‍ ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈപുസ്തകത്തിന് 45 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: