പാമ്പാക്കുട: മാലിന്യ വിമുക്ത ഗ്രാമം ലക്ഷ്യം വെച്ച് പാമ്പാക്കുട ഗ്രാമപഞ്ചായത്തില്‍ പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിച്ച് കോട്ടന്‍ ക്യാരിബാഗുകള്‍ പ്രചരിപ്പിക്കുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും കോട്ടണ്‍ ക്യാരി ബാഗ് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 11.30ന് ഭക്ഷ്യമന്ത്രി അഡ്വ.അനൂപ് ജേക്കബ് നിര്‍വ്വഹിക്കും.
പദ്ധതി നടപ്പാക്കുന്നതോടെ ഏപ്രില്‍ ഒന്നു മുതല്‍ 30 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് സഞ്ചികളുടെയും, കൂടുകളുടെയും വിതരണം കര്‍ശനമായി നിരോധിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡോ. എബി.എന്‍. ഏലിയാസ് അറിയിച്ചു.
ഏകദേശം 80 രൂപ വിലയുള്ള കട്ടികൂടിയ കോട്ടണ്‍ തുണികൊണ്ട് നിര്‍മ്മിച്ച സഞ്ചി പഞ്ചായത്തിലെ 4200 കുടുംബങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും. പഞ്ചായത്തിന്റെ എംബ്ലവും, പേരും സഞ്ചിയില്‍ ആലേഖനം ചെയ്തിരിക്കും. പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നാണ് പദ്ധതിക്കുള്ള തുക കണ്ടെത്തിയിരിക്കുന്നത്.
മര്‍ച്ചന്റ് അസോസിയേഷന്റെ സഹകരണവും പദ്ധതിക്കുണ്ട്. ദീര്‍ഘകാലം ഉപയോഗിക്കാവുന്ന സഞ്ചി കഴുകിയും ഉപയോഗിക്കാം. ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐഷ മാധവന്, പഞ്ചായത്ത് പ്രസിഡന്റ് എബി.എന്‍.ഏലിയാസ്, പഞ്ചായത്തംഗങ്ങള്‍, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഷീ ഓട്ടോ പദ്ധതി പ്രകാരം പഞ്ചായത്തില്‍ 10 പേര്‍ക്ക് ഓട്ടോറിക്ഷ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: