കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയുടെ (കുഫോസ്) നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന വനാമി ചെമ്മീന്‍ കൃഷി നാളെ തുടങ്ങും. സര്‍വകലാശാലയുടെ പുതുവൈപ്പിലുള്ള ഫിഷറീസ് സ്റ്റേഷനില്‍ രാവിലെ 10 ന്് ഫിഷറീസ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും.
വനാമിയുടെ കടന്നുവരവോടെ വൈറസ് രോഗം മൂലം പ്രതിസന്ധിയിലായ സംസ്ഥാനത്തെ ചെമ്മീന്‍ കൃഷിക്ക് പുത്തനുണര്‍വാകുമെന്നാണ് പ്രതീക്ഷ.കോസ്റ്റല്‍ അക്വാകള്‍ച്ചര്‍ അതോറിറ്റിയുടെ അംഗീകൃത ഹാച്ചറിയില്‍ നിന്നും ശേഖരിച്ച വനാമി ചെമ്മീന്‍ കുഞ്ഞുങ്ങളെ കുഫോസിന്റെ പുതുവൈപ്പിലുള്ള ഫിഷറീസ് സ്റ്റേഷനിലെ പ്രത്യേകമായി ഒരുക്കിയ കുളങ്ങളില്‍ നാളെ മന്ത്രി കെ. ബാബു നിക്ഷേപിക്കും. എസ്. ശര്‍മ എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രൊഫ. കെ. വി. തോമസ് എംപി, എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്, ടി. എന്‍. പ്രതാപന്, അബ്ദുറഹിമാന് രണ്ടത്താണി എന്നിവര്‍ മുഖ്യാതിഥികളാകും.
വനാമി ചെമ്മീനിന്റെ ജീവശാസ്ത്ര പ്രത്യേകതകള്‍, വനാമി കൃഷിചെയ്യുന്നതിന് വേണ്ട മുന്‍കരുതലുകള്‍, തീറ്റ, പരിപാലനം തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനത്തെ ചെമ്മീന്‍ കര്‍ഷകര്‍ക്കുള്ള ഏകദിന പരിശീലനപരിപാടിയും ഇതോടനുബന്ധിച്ച് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: