പത്തനാപുരം: കിഴക്കന്‍ മേഖലയിലെ മലയോരവാസികളെ ദുരിതത്തിലാക്കി യൂക്കാലി, അക്വേഷാ മരങ്ങള്‍ റീപ്ലാന്റ് ചെയ്യാന്‍ നീക്കം. കരാര്‍ അവസാനിച്ചിട്ടും അനുമതി നല്കിയ വനംവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
മലയോരമേഖലയായ കറവൂര്‍, വന്മള, കാരിക്കുഴി, പള്ളന്തറ, കടയ്ക്കാമണ്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. പ്രകൃതി മനോഹാരിത നിറഞ്ഞ സ്വാഭാവിക വനമായിരുന്ന പ്രദേശത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരങ്ങള്‍ വെട്ടിനശിപ്പിച്ച് അക്വേഷ്യാ, യൂക്കാലി മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
കരാര്‍ അവസാനിച്ചാല്‍ ഉടന്‍തന്നെ പ്രദേശത്തെ സ്വാഭാവികവനമാക്കി സംരക്ഷിക്കും എന്ന ഉപാധികളോടെയാണ് അനുമതി നല്‍കിയത്. എന്നാല്‍ 12 വര്‍ഷത്തിനുശേഷം എച്ച്എംഎല്‍ എന്ന സ്വകാര്യകമ്പനിക്ക് കരാര്‍ പുതുക്കി നല്‍കാനുള്ള തീരുമാനമാണ് പ്രദേശത്ത് പ്രതിഷേധങ്ങള്‍ക്ക് വഴി ഒരുക്കിയിരിക്കുന്നത്.
യൂക്കാലി, അക്വേഷ്യാ മരങ്ങളുടെ പൂവില്‍ നിന്നും ആസ്മ, അലര്‍ജി അടക്കമുള്ള രോഗഭീഷണിയിലാണ് പ്രദേശവാസികള്‍, കൂടാതെ ഇവയുടെ വേരുകള്‍ മണ്ണില്‍ താഴ്ന്നിറങ്ങി പ്രദേശത്തെ ജലഉറവിടങ്ങളേയും വറ്റിച്ചിരിക്കുകയാണ്.
ഇതോടെ പ്രദേശത്തെ മിക്ക ജിലസംഭരണികളും വറ്റിവരണ്ടുകഴിഞ്ഞു. വന്യമൃഗങ്ങളും നാട്ടിലിറങ്ങി വിരഹിക്കുന്ന കാഴ്ചയാണുള്ളത്. പ്രകൃതിക്കും മനുഷ്യനും ഭീഷണിയായ ഇത്തരം മരങ്ങള്‍ ജനവാസമേഖലയില്‍ നിന്നും മാറ്റി പകരം പ്രദേശത്ത് സ്വാഭാവിക വനമേഖലയാക്കി മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: