കൊല്ലം: കേരള ജനകീയ ഉപഭോക്തൃ സമിതിയുടെയും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഴ്സ് കൊച്ചി ഘടകത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ഉപഭോക്തൃ ദിനാഘോഷവും ചര്‍ച്ചാക്ലാസും ഇന്ന് രാവിലെ 9.30ന് കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ നടക്കും. സമ്മേളനം അഡ്വ.പി.അയിഷാപോറ്റി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന് മുഖ്യപ്രഭാഷണം നടത്തും.
സമിതി പ്രസിഡന്റ് അഡ്വ.എം.പി.സുഗതന് ചിറ്റുമലയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജഗദമ്മ, ഡിഎസ്ഒ സി.ശ്രീജയന്‍, ആര്‍ടിഒ കെ.ജി.സാമുവല്‍, ലീഗല്‍ മെട്രോളജി അസി.കണ്ട്രോളര് എം.ആര്.ശ്രീകുമാര്‍, കണ്‍സ്യൂമര്‍ ഫോറം മെമ്പര്‍ അഡ്വ.എം.പ്രവീണ്‍കുമാര്‍, അസി.ഡ്രസ്സ് കണ്ട്രോളര് ജി.അശോക് കുമാര്‍, എം.ആര്.ജയഗീത, ഫുഡ് സേഫ്റ്റി ഓഫീസര്‍ ഇ.ഷെരീഫ്, ഹോട്ടല്‍ വ്യവസായി അസോസിയേഷന് ജില്ലാപ്രസിഡന്റ് അഷ്ടമുടി ഹിലാല്‍, കിളികൊല്ലൂര്‍ തുളസി, കെ.കിവരാജന്, ചീരങ്കാവ് മണി എന്നിവര്‍ സംസാരിക്കും.
തുടര്‍ന്ന് നടക്കുന്ന പഠനക്ലാസിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് കൊച്ചി ഓഫീസിലെ അസി.ഡയറക്ടര്‍ ജോസ് ചാള്‍സ് നേതൃത്വം നല്‍കും. ചടങ്ങിന് ലൈക്ക് പി.ജോര്‍ജ്ജ് സ്വാഗതവും ജോര്‍ജ് സേവ്യര്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: