കൊല്ലം: പുതിയകാവ് പൊങ്കാലയുടെ വിശേഷങ്ങലും കൊല്ലം നഗരത്തിന്റെ ചരിത്രവും ദേവീ മാഹാത്മ്യവും തൊങ്ങല് ചാര്‍ത്തിയ ജന്മഭൂമി വിശേഷാല്‍പതിപ്പ് ക്ഷേത്രസന്നിധിയില്‍ ഇന്നലെ പ്രകാശനം ചെയ്തു.
പുതിയകാവ് പൊങ്കാലയുടെ സവിശേഷതയായ മഞ്ഞനീരാട്ട് എന്ന പേര് തന്നെയാണ് ജന്മഭൂമിയുടെ പ്രത്യേക പതിപ്പിനും നല്‍കിയത്. ക്ഷേത്രസന്നിധിയില്‍ രാവിലെ 9ന് നടന്ന ചടങ്ങില്‍ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ഡോ. ജി, മോഹന്‍ ആഘോഷസമിതി ചെയര്മാന് സതീഷ്നായര്‍ക്ക് പുസ്തകം കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്.
പുതിയകാവ് ക്ഷേത്രഭരണസമിതി സെക്രട്ടറി എം.വി. സോമയാജി, ട്രഷറര്‍ വി. മുരളീധരന്, ജന്മഭൂമി
ജില്ലാ കോര്‍ഡിനേറ്റര്‍ എ. ജി. ശ്രീകുമാര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് വി. രവികുമാര്‍, ഡോ. സുഭാഷ് കുറ്റിശ്ശേരി, പൊങ്കാലപ്രമുഖ് സി.എസ്. ശൈലേന്ദ്രബാബു, എസ്. നാരായണ സ്വാമി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: